
വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രതിശ്രുതവധുവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന് യുവാവ്. സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
ഇന്നലെ (ശനിയാഴ്ച) രാത്രി വിവാഹം നടക്കാന്‍ ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം. സാജന് ബരെയ്യ എന്ന യുവാവാണ് ലിവ് ഇന്‍ പങ്കാളി കൂടിയായിരുന്ന സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നരവർഷമായി സാജനും സോണിയും ഒരുമിച്ചായിരുന്നു താമസം.
വിവാഹത്തിന് തയ്യാറെടുക്കവേ സാജനും സോണിയും തമ്മില്‍ സാരിയെയും പണത്തെയും ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. പിന്നാലെ സാജൻ ഇരുമ്പ് പൈപ്പ് കൊണ്ട് സോണിയെ അടിക്കുകയായിരുന്നു. തല പിടിച്ച് ഭിത്തിയിൽ സോണി തലക്ഷണം മരിച്ചു. കൊലപാതകത്തിന് ശേഷം സാജൻ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



