
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിക്ക് സമീപത്തെ കയര്‍ സൊസൈറ്റിയില്‍ തീപ്പിടുത്തം. വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ നിന്നാണ് കയര്‍ സൊസൈറ്റിയില്‍ തീ പടർന്നത്.
പകല്‍ സമയത്തായിരുന്നു അപകടം. ചകിരിക്കമ്പനിക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. കമ്പി പറമ്പിലെ തെങ്ങില്‍ നിന്നും ഓല വൈദ്യുതി ലൈനില്‍ തട്ടുകയും തീപ്പൊരിയുണ്ടായി. ഇത് നിലത്ത് കൂട്ടിയിട്ട ചകിരിക്ക് തീ പിടിക്കുകയുമായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ കൊയിലാണ്ടിയില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. സ്റ്റേഷന് ഓഫീസര്‍ വി.കെ ബിജുവിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു.


