ഭീഷണിപ്പെടുത്തി പണം തട്ടി; കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് ഓടയില്‍: രണ്ട് കുട്ടികളുടെ പിതാവ് അറസ്റ്റില്‍ 

Spread the love

ന്യൂഡല്‍ഹി: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയില്‍ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റില്‍.

video
play-sharp-fill

ഉത്തർപ്രദേശിലെ നോയ്ഡ ബറോല സ്വദേശിയായ മോനു സിംഗ് (മോനു സോളങ്കി) (34) എന്നയാളാണ് പൊലീസ് പിടിയിലായത്. നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദനമായ സംഭവം.

പ്രീതി യാദവ് എന്ന യുവതിയെ ആണ് വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ മോനു കൊലപ്പെടുത്തിയത്. മോനുവിന്റെ കാമുകിയായിരുന്നു യുവതി. മോനുവിനെ കേസില്‍ കുടുക്കുമെന്നും പെണ്‍മക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും പ്രീതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന്റെ പേരിലാണ് മോനു കൊലപാതകം നടത്തിയതെന്ന് ഡിസിപി യമുന പ്രസാദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീതിയെ ബസില്‍ കയറ്റിക്കൊണ്ട് പോയ ശേഷം ഇരുവരും ബസിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ശേഷം രണ്ടുപേരും തമ്മില്‍ വാക്കുതർക്കമായി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മോനു പ്രീതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലയും കൈകളും വേർപ്പെടുത്തി നോയിഡയിലെയും ഗാസിയാബാദിലെയും ഓടകളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് നോയിഡയില്‍ നിന്നും പ്രീതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയത്. കാല്‍ വിരലിലെ മോതിരത്തില്‍ നിന്നാണ് മരിച്ചത് പ്രീതിയാണെന്ന് തിരിച്ചറി‍ഞ്ഞത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മോനു സിംഗിന്റെ ബസ് തിരിച്ചറിഞ്ഞു.

പ്രീതിയുടെ വസ്ത്രങ്ങളും മറ്റു തെളിവുകളും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബസില്‍ നിന്ന് ഫൊറൻസിക് സംഘം പ്രീതിയുടെ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.