‘പെണ്‍കുട്ടികള്‍ക്ക് രക്ഷകനായ ആ ചുവന്ന ഷര്‍ട്ടുകാരൻ ഇതരസംസ്ഥാന തൊഴിലാളി’; വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരനെ പൊലീസ് കണ്ടെത്തി

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടയാളെ കീഴ്പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി പൊലീസ്. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാര്‍ സ്വദേശിയെയാണ് കണ്ടെത്തിയത്.

video
play-sharp-fill

പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയില്‍നിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു.

സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച്‌ പൊലീസിനുണ്ടായിരുന്ന സൂചന.

പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അര്‍ച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്ബോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.

തുടര്‍ന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്പ്പെടുത്തുന്നതും സിസിടിവിയില്‍ പതിഞ്ഞു. ഇതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ബിഹാര്‍ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞത്.