ജോലി സ്ഥലത്തെ പ്രണയബന്ധങ്ങള്‍ വര്‍ധിക്കുന്നു: ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് പഠനം: ഏകദേശം 40% ത്തോളം ഓഫീസ് ജീവനക്കാരും തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ഡേറ്റ് ചെയ്യുന്നു

Spread the love

ഇന്ത്യയില്‍ ജോലി സ്ഥലത്തെ പ്രണയബന്ധങ്ങള്‍ വര്‍ധിച്ചുവരുന്നതായി പഠനം. യുഗോവുമായി ചേര്‍ന്ന് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ആഷ്‌ലി മാഡിസണ്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

video
play-sharp-fill

ഇന്ത്യയിലെ ഏകദേശം 40% ത്തോളം ഓഫീസ് ജീവനക്കാരും തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ഡേറ്റ് ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ നിലവില്‍ ഡേറ്റ് ചെയ്യുന്നുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. ജോലിസ്ഥലത്തെ പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മെക്‌സിക്കോ ആണ് ഒന്നാമത്. മെക്‌സിക്കോയിലെ ഓഫീസ് ജീവനക്കാരില്‍ 43 ശതമാനം പേരും സഹപ്രവര്‍ത്തകരുമായി പ്രണയത്തിലാണെന്ന് പഠനം പറയുന്നു.

ഇന്ത്യ, യുഎസ്, മെക്‌സിക്കോ, യുകെ തുടങ്ങിയ പതിനൊന്നോളം രാജ്യങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 13581 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. സഹപ്രവര്‍ത്തകരമായി ഡേറ്റ് ചെയ്തവരുടെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ പുരുഷന്മാരാണ് കൂടുതല്‍. ഏകദേശം 51% പേര്‍ക്ക് ആണ് ഓഫീസില്‍ ബന്ധങ്ങള്‍ ഉള്ളത്. 36% സ്ത്രീകള്‍ക്ക് ഓഫീസിലെ പുരുഷന്മാരുമായി ബന്ധങ്ങള്‍ ഉണ്ട്. ജോലിയെ എന്തെങ്കിലും തരത്തില്‍ ഇത്തരം ബന്ധങ്ങള്‍ ബാധിക്കുമോ എന്ന ഭയം കാരണം 29 ശതമാനത്തോളം സ്ത്രീകള്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരുമായി ഡേറ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വ്യക്തിജീവിതത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ കൂടുതല്‍ ഭയപ്പെടുന്നത് പുരുഷന്മാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 18 മുതല്‍ 24 വയസ്സുവരെ പ്രായമുള്ളവരില്‍ 34 ശതമാനം പേര്‍ ജോലിസ്ഥലത്തെ ബന്ധങ്ങള്‍ തങ്ങളുടെ കരിയറിന് ദോഷം ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഓഫീസ് പ്രണയനിരക്ക്, സാമൂഹിക മൂല്യങ്ങളിലെ മാറ്റവും ബന്ധങ്ങളോടുള്ള തുറന്ന സമീപനവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്തരം ബന്ധങ്ങളില്‍ സങ്കീര്‍ണ്ണതകളും നിരവധിയാണ്. താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളും ജോലി സ്ഥലത്തെ വെല്ലുവിളികളും ചിലര്‍ ബന്ധങ്ങളില്‍ നിന്ന് പിന്തിരിയാന്‍ കാരണമാകുന്നു. സാമൂഹികവും സാംസ്‌കാരികപരമായ ചില അതിര്‍വരമ്പുകളും ഇത്തരം ബന്ധങ്ങളെ സങ്കീര്‍ണമാക്കുന്നു.