സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തി; മലപ്പുറത്ത്‌ ലീഗ് പ്രവർത്തകൻ പിടിയിൽ

Spread the love

മലപ്പുറം: മലപ്പുറം താനൂരിൽ സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ലീഗ് പ്രവർത്തകൻ പിടിയിൽ. ആലുങ്ങൽ അബ്ദു‌ൽ കാദറി (41)നെയാണ് താനൂർ പോലിസ് പിടികൂടിയത്. ഇയാൾക്കെതിരെ രണ്ട് കേസ് രജിസ്റ്റർചെയ്തിരുന്നു.

video
play-sharp-fill

കരിപ്പൂർ എയർപോർട്ട് പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത‌ത്. പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ രഹസ്യമായി പകർത്തിയ നിരവധി വീഡിയോകൾ ലഭിച്ചതായി പോലിസ് പറഞ്ഞു.

താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ ടി ബിജിത്ത്, എസ്ഐ എൻ ആർ സുജിത്, സിപിഒമാരായ അനിൽകുമാർ, മുസ്‌തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group