video
play-sharp-fill

നെ​ടു​ങ്ക​ണ്ടം കസ്റ്റഡി മരണം ; ഒരാഴ്ചക്കകം റീ പോസ്റ്റ്‌മോർട്ടം നടത്തും : ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്

നെ​ടു​ങ്ക​ണ്ടം കസ്റ്റഡി മരണം ; ഒരാഴ്ചക്കകം റീ പോസ്റ്റ്‌മോർട്ടം നടത്തും : ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുങ്കണ്ടത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാറിൻറെ കസ്റ്റഡി മരണക്കേസിൽ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ റി പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ. നാരായണക്കുറിപ്പ് പറഞ്ഞു. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഡോക്ടർമാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണയായതായും അദ്ദേഹം പറഞ്ഞു. രാജ്കുമാറിൻറെ മരണവുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണത്തിൻറെ റിപ്പോർട്ട് ഉടൻ ആവശ്യപ്പെടുമെന്നും ജസ്റ്റീസ് നാരായണക്കുറിപ്പ് പറഞ്ഞു.