
കൊല്‍ക്കത്ത: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്.
ബാറ്റര്‍മാര്‍ വാഴാത്ത പിച്ചില്‍ ആരു ജയിക്കുമെന്നു മൂന്നാം ദിനമായ ഇന്നു ഉത്തരം ലഭിക്കും. നിലവില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെങ്കിലും ശക്തമായ ബൗളിങ് നിരയുള്ള സൗത്താഫ്രിക്കയെ പൂര്‍ണമായി തള്ളാനും കഴിയില്ല.
30 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക ഏഴു വിക്കറ്റിനു 93 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. മൂന്നു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ അവര്‍ക്കു ഇപ്പോള്‍ 63 റണ്‍സിന്റെ ചെറിയ ലീഡ് മാത്രമേയുള്ള. 150ന് മുകളില്‍ ഏതു ടോട്ടലും ഇന്ത്യക്കു ഇവിടെ ചേസ് ചെയ്തു ജയിക്കുക ബുദ്ധിമുട്ടായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുടെ ലീഡ് 100ല്‍ താഴെ ഒതുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. 29 റണ്‍സോടെ ക്യാപ്റ്റന്‍ ടെംബ ബവൂമ ഇപ്പോഴും ക്രീസിലുള്ളത് ഭീഷണിയാണ്. ഒരു റണ്ണുമായി കോര്‍ബിന്‍ ബോഷാണ് കൂട്ടിനുള്ളത്.




