ബിരുദമുണ്ടോ? ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാം; കേരളത്തിൽ 52 ഒഴിവുകൾ

Spread the love

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 2700 ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ബറോഡ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

video
play-sharp-fill

അവസാന തീയതി: ഡിസംബര്‍ 1

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ്. ആകെ ഒഴിവുകള്‍ 2700. കേരളത്തില്‍ 52 ഒഴിവുകള്‍ വന്നിട്ടുണ്ട്.

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി നേടിയിരിക്കണം. (അല്ലെങ്കില്‍ തത്തുല്യം).

ഒരു സംസ്ഥാനത്തിലോ, അല്ലെങ്കില്‍ ഒരു കേന്ദ്ര ഭരണ പ്രദേശത്തിലോ ഉള്ള ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷിക്കേണ്ടത്.

ബാങ്ക് ഓഫ് ബറോഡയിലോ, മറ്റ് സ്ഥാപനങ്ങളിലോ മുന്‍പ് അപ്രന്റീസായി ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാനാവില്ല.

തെരഞ്ഞെടുപ്പ്

അപേക്ഷകര്‍ ബാങ്ക് ഓഫ് ബറോഡ നടത്തുന്ന പരീക്ഷയ്ക്ക് ഹാജരാവണം. ഒരു മണിക്കൂര്‍ നീളുന്ന ടെസ്റ്റില്‍ 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക.

എഴുത്ത് പരീക്ഷ വിജയിക്കുന്നവര്‍, പ്രാദേശിക ഭാഷ പരീക്ഷ ടെസ്റ്റിന് വിധേയരാവണം.

ശേഷം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തി നിയമനം നടത്തും.
അപേക്ഷ ഫീസ്

ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസിക്കാര്‍ക്ക് 800 രൂപയും, ഭിന്നശേഷിക്കാര്‍ക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടിക്കാര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക.