
കോട്ടയം: ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ പ്രിയ ഭക്ഷണമാണ് ചപ്പാത്തി. കുറച്ചു കൂടി ആരോഗ്യകരമായി ഇനി വെള്ളമോ പാലോ ചേർക്കാതെ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
മധുരക്കിഴങ്ങ് വേവിച്ചത് – ½ കപ്പ്
ഗോതമ്ബ് പൊടി – 1 കപ്പ്
ഉപ്പ് – പാകത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് നന്നായി വേവിച്ചു ഉടച്ചെടുക്കണം. വേവിച്ചു മിക്‌സിയുടെ ജാറില്‍ ഇട്ടു അരച്ച് എടുത്താല്‍ കൂടുതല്‍ നല്ലത്. ചപ്പാത്തിക്ക് എടുക്കുന്ന ഗോതമ്പുപൊടിയുടെ അളവിന്റെ പകുതി അളവ് വേണം മധുരക്കിഴങ്ങ് അരച്ചത് ചേർക്കാൻ. ഗോതമ്ബുപൊടിയും മധുരക്കിഴങ്ങ് അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു എടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല.നന്നായി കുഴച്ചു 10 മിനിറ്റ് മാറ്റിവെക്കുക. ഇനി ഉരുളകള്‍ ഉണ്ടാക്കിയെടുത്തു ചപ്പാത്തിക്ക് പരത്തുന്നപോലെ പരത്തിയെടുക്കുക.
പാൻ അടുപ്പില്‍ വെച്ച് ഓരോ ചപ്പാത്തിയായി ചുട്ടെടുക്കുക. ആവശ്യമെങ്കില്‍ ചുട്ടെടുക്കുമ്പോള്‍ നെയ്യ് ചേർക്കാവുന്നതാണ്. മധുരക്കിഴങ്ങ് ചേർക്കുന്നുണ്ടെങ്കിലും സാധാരണ ചപ്പാത്തിയുടെ അതെ രുചി തന്നെ ആണ് ഈ ചപ്പാത്തിക്ക്, ഗുണങ്ങള്‍ ഒരുപാട് കൂടുതലും.




