കോട്ടയത്തെ കുടുംബശ്രീ പത്തായം തിരികെയെത്തി; കുടുംബശ്രീ ബ്രാൻഡിൽ തയ്യാറാക്കുന്ന ഭക്ഷ്യ , മൂല്യവർദ്ധിത വസ്തുക്കൾ, ഹോംമെയ്ഡ് ഉത്പന്നങ്ങൾ, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ലഭ്യമാകും;കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ ജഡ്ജ് എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : കുടുംബശ്രീ യൂണിറ്റിലെ കർഷകരുടെയും സംഘകൃഷിക്കാരുടെയും ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനായുള്ള കുടുംബശ്രീ പത്തായം വീണ്ടും പ്രവർത്തനം ആരംഭിച്ചു.

video
play-sharp-fill

ജില്ലാ തലത്തിൽ കുടുംബശ്രീയുടെ കാർഷികസംരംഭക പ്രവർത്തനങ്ങൾക്ക് വൻപിന്തുണ നൽകുന്ന മാതൃകാ വിപണിയാണിത്.

തദ്ദേശീയതയ്ക്കും ഗുണനിലവാരത്തിനും മുൻതൂക്കം നൽകുന്ന ഇവ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാകുമെന്നതാണ് പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ പഞ്ചായത്തുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, കായ്‌ക്കൾ, പയർവർഗങ്ങൾ എന്നിവയ്‌ക്കൊപ്പം കുടുംബശ്രീ ബ്രാൻഡിൽ തയ്യാറാക്കുന്ന ഭക്ഷ്യ , മൂല്യവർദ്ധിത വസ്തുക്കൾ, ഹോംമെയ്ഡ് ഉത്പന്നങ്ങൾ, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ലഭ്യമാകും.

കുടുംബശ്രീയുടെ സാമ്പത്തിക ശക്തീകരണ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്ന സംരംഭമാണ് പത്തായം. കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ ജഡ്ജ് എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ജോബി ജോൺ, പി.ജി ജ്യോതിമോൾ എന്നിവർ പങ്കെടുത്തു.