play-sharp-fill
വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളെ കരക്കെത്തിച്ചു

വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളെ കരക്കെത്തിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളേയും കരയ്ക്കെത്തിച്ചു. ബുധനാഴ്ചയാണ് കടലിൽ മത്സ്യബന്ധനത്തിനു പോയ ഇവരെ കാണാതായത്. കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററും ചേർന്ന് നടത്തിയ തെരച്ചിലിനൊടുലിൽ ഉൾക്കടലിൽനിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. അതേസമയം ക്ഷീണിതരായ നാല് മത്സ്യതൊഴിലാളികളേയും ആശുപത്രിയിലേയ്ക്ക് മാറ്റി. ഉൾക്കടലിൽ വച്ച് ഇവരുടെ ബോട്ടിന്റെ എഞ്ചിന് തകരാറിലായതിനാൽ ഇവർ കുടുങ്ങിപോപകുകയായിരുന്നു.

മത്സ്യബന്ധനത്തിനു പോയ യേശുദാസൻ, ആന്റണി, ലൂയിസ്, ബെന്നി എന്നവരെയാണ് കാണാതായത്. വ്യാഴാഴ്ച തിരിച്ചെത്തേണ്ടതായിരുന്ന ഇവർ വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടർന്നാണ് തിരച്ചിൽ നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടത്. അതേസമയം അധികൃതർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു. ഉൾക്കടലിൽ വച്ച് ഇവരുടെ ബോട്ടിന്റെ എഞ്ചിന് തകരാറിലായതിനാൽ ഇവർ കുടുങ്ങിപോപകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group