അർഹമായത് കിട്ടി…! സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി കോട്ടയത്ത് കൂടുതല്‍ സീറ്റുറപ്പിച്ച്‌ ജോസ് കെ മാണി; പാലായില്‍ 23-ല്‍ 18ഉം കേരളാ കോണ്‍ഗ്രസ്സിന്; ഏറ്റുമാനൂര്‍ ഒഴികെ മിക്കയിടത്തും കൂടുതല്‍ സീറ്റ് ജോസിന്റെ പാര്‍ട്ടിക്ക്; മാണിയുടെ മകന്‍ ഇടതില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ലഭിക്കുന്നത് പുതിയ സന്ദേശം…!

Spread the love

തിരുവനന്തപുരം: ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്.

video
play-sharp-fill

എന്‍ഡിഎയിലെ ചെറിയ ഘടകക്ഷികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കി.
അങ്ങനെ അവര്‍ വമ്പന്‍ വിജയം നേടി. ഈ മന്ത്രി നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ കേരളാ കോണ്‍ഗ്രസിന് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ പ്രധാന പരിഗണനയും കിട്ടി.

ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന് അധികമായി പലയിടത്തും സീറ്റു കിട്ടി. കോട്ടയം ജില്ലാ പഞ്ചായത്തിലും പാലയിലും ഏറ്റുമാനൂര്‍ നഗരസഭയിലും എല്ലാം കേരളാ കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ അര്‍ഹമായത് കിട്ടിയെന്നതാണ് വസ്തുത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി കോട്ടയത്ത് കൂടുതല്‍ സീറ്റുറപ്പിച്ച്‌ ജോസ് കെ മാണിയുടെ നീക്കം പുതിയ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന് ഇടതു മുന്നണി മതിയായ പരിഗണന നല്‍കുന്നു. അതുകൊണ്ട് തന്നെ യുഡിഎഫുമായി സഹകരണത്തിന് ഇല്ലെന്ന സന്ദേശമാണ് അതിലൊന്ന്.

സിപിഎമ്മിന് അടിമയായി മാറിയില്ലെന്ന സന്ദേശവും നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കൂടുതല്‍ നേടിയപ്പോള്‍ പാലായില്‍ 23-ല്‍ 18ഉം കേരളാ കോണ്‍ഗ്രസ്സിന് സിപിഎം നല്‍കി.

കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഏറ്റുമാനൂര്‍ ഒഴികെ മിക്കയിടത്തും കൂടുതല്‍ സീറ്റ് ജോസിന്റെ പാര്‍ട്ടിക്ക് സിപിഎം നല്‍കി. മാണിയുടെ മകന്‍ ഇടതില്‍ ഉറച്ചു നില്‍ക്കും എന്ന് തന്നെയാണ് ഈ നീക്കങ്ങളിലൂടെ സിപിഎമ്മും ഉറപ്പിക്കുന്നത്.