നാളെയാണ് ലാസ്റ്റ് ഡേറ്റ്; എച്ച്‌.എല്‍.എല്‍ ലൈഫ് കെയറില്‍ 354 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: എച്ച്‌.എല്‍.എല്‍ ലൈഫ് കെയർ ലിമിറ്റഡിന്റെ എച്ച്‌.സി.എസ് ഡിവിഷനില്‍ 354 ഒഴിവില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

മഹാരാഷ്ട്രയിലും മുംബൈയിലുമാണ് അവസരം. നവംബർ 16 വരെയാണ് ഇന്റർവ്യൂ. ഇന്റർവ്യൂവില്‍ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് [email protected] -ലില്‍ നവംബർ 16 വരെ ബയോഡേറ്റ അയയ്ക്കാം.

വെബ്സൈറ്റ്: www.lifecarehll.com

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക, യോഗ്യത, ശമ്പളം

സീനിയർ ഡയാലിസിസ് ടെക്നിഷ്യൻ:

മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജി/റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ/ബി.എസ്.സി, 8 വർഷ പരിചയം. അല്ലെങ്കില്‍ മേല്‍പറഞ്ഞ വിഭാഗങ്ങളിലൊന്നില്‍ എം.എസ്.സിയും 6 വർഷ പരിചയവും, 14,000-32,500 രൂപ .

ഡയാലിസിസ് ടെക്നിഷ്യൻ:

മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജിയില്‍ സർട്ടിഫിക്കറ്റ് കോഴ്സ്, 7 വർഷ പരിചയം. അല്ലെങ്കില്‍ മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജി/റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ/ബി.എസ്.സി, 5 വർഷ പരിചയം. അല്ലെങ്കില്‍ മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജി/റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ എം.എസ്.സി, 2 വർഷ പരിചയം. 11,500-23,000 രൂപ.

സെൻട്രല്‍ പ്രൊജക്‌ട് കോർഡിനേറ്റർ:

എം.എസ്.സി (മെഡിക്കല്‍ ഡയാലിസിസ്ടെക്നോളജി/ റീനല്‍ ഡയാലിസിസ് ടെക്നോളജി)/എം.ബി.എ (ഹെല്‍ത്ത്കെയർ/ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ) വിത് ബി.എസ്.സി മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജി/ റീനല്‍ ഡയാലിസിസ് ടെക്നോളജി/ എം.പി.എച്ച്‌ വിത് ബി.എസ്.സി മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജി/റീനല്‍ ഡയാലിസിസ് ടെക്നോളജി, ഒരു വർഷ പരിചയം. അല്ലെങ്കില്‍ ബി.എസ്.സി (മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജി/ റീനല്‍ ഡയാലിസിസ് ടെക്നോളജി)/ ബി.ഇ/ ബി.ടെക് (ബയോമെഡിക്കല്‍ എൻജിനീയറിങ്), 3 വർഷ പരിചയം. 13,000-30,900 രൂപ. പ്രായം: 37 വയസ്.

കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, മെഡിക്കല്‍ ഓഫിസർ, ബയോമെ ഡിക്കല്‍ എൻജിനീയർ, സെൻട്രല്‍ മെഡിക്കല്‍ ഓഫിസർ, ക്വാളിറ്റി അഷ്വറൻസ് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ, സെന്റർ മാനേജർ തസ്തികകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.