
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തില്‍ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനല്‍ ഗൂഢാലോചനയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
നിലവില്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച വാഹനങ്ങള്‍ നീക്കം സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സ്ഫോടനം നടന്ന മേഖലയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരുമെന്നും പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി. സംഘം സ്ഫോടന വസ്തുക്കള്‍ അടക്കം വാങ്ങിയ കടകള്‍ പൊലീസ് കണ്ടെത്തി.
ക്വാറി ഉടമകള്‍ എന്ന വ്യാജേനയാണ് പ്രതികള്‍ അമോണിയം നൈട്രേറ്റ് വാങ്ങിയത്. അതേ സമയം തുടർച്ചയായ നാലാം ദിവസവും രാജ്യ തലസ്ഥാനത്ത് ജാഗ്രത നിർദേശം തുടരുകയാണ്.




