
കോട്ടയം: ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ് സീറ്റു വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു നല്‍കിയ പത്തു സീറ്റില്‍ ഒരു സീറ്റില്‍ രണ്ടിലക്കു പകരം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്ന ധാരണ പാലിച്ച് അയർകുന്നത്ത് മാണി ഗ്രൂപ്പ്സ്വതന്ത്രയായി ജിലു ജോണ്‍ മത്സരിക്കും.
ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയായെങ്കിലും മുഴുവൻ ഘടക കക്ഷി സ്ഥാനാർത്ഥികളുടെയും കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ പ്രഖ്യാപനം നീളും.
നഗരസഭകളില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് എം 18 സീറ്റിലും എറ്റുമാനൂർ ,ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഒമ്പതു സീറ്റുകളില്‍ വീതവും കോട്ടയത്ത് 5 സീറ്റിലും ഈരാറ്റുപേട്ടയില്‍ നാലു സീറ്റിലും വൈക്കത്തു രണ്ടു സീറ്റിലും മത്സരിക്കാൻ ധാരണയായി.
കോട്ടയം നഗരസഭയില്‍ 53ല്‍ 37 ഇടത്ത് സി.പി.എം മത്സരിക്കും. സി.പി.ഐ എട്ട് ,കേരളാ കോണ്‍ഗ്രസ്‌എം അഞ്ച് ,എൻ.സിപി ഒന്ന്, ജനതാദള്‍ ഒന്ന് കേരളാ കോണ്‍ഗ്രസ് സ്കറിയ ഒന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം യു.ഡിഎഫില്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സീറ്റു വിഭജനം എങ്ങുമെത്താതെ നീളുകയാണ്. ഘടക കക്ഷികള്‍ക്കു കഴിഞ്ഞ തവണ നല്‍കിയ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തതായുള്ള പരാതിയും വ്യാപകമാകുന്നു.
കോട്ടയം നഗരസഭയില്‍ തങ്ങള്‍ കഴിഞ്ഞ തവണ വിജയിച്ച മൂന്നാം വാർഡ്
കോണ്‍ഗ്രസ് ഏകപക്ഷീയമായി ഏറ്റെടുത്തതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തെത്തി. ഈ വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ സാബു മാത്യു പ്രചാരണം തുടങ്ങി. ജോസഫ് വിഭാഗത്തിന് വിജയസാധ്യതയുള്ള സീറ്റ് കോണ്‍ഗ്രസ് തങ്ങളെ അറിയിക്കാതെ ഏറ്റെടുത്തതെന്നാണ് വിമർശനം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന അഭിപ്രായവും ഉയർന്നു .




