തൃശൂരിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ തൃശൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ച്‌ എല്‍ഡിഎഫില്‍ ചേര്‍ന്നു

Spread the love

തൃശൂർ: തൃശൂരിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവെച്ചു.

video
play-sharp-fill

രാജിക്ക് പിന്നാലെ എല്‍ ഡി എഫില്‍ ചേർന്ന് പ്രവർത്തിക്കുമെന്ന് കൗണ്‍സിലർ അറിയിച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ നിമ്മി റപ്പായിയാണ് രാജിവെച്ചത്.

അഞ്ചുവർഷമായി കുരിയച്ചിറ കൗണ്‍സിലറായി പ്രവർത്തിക്കുകയായിരുന്നു നിമ്മി. കോർപ്പറേഷനില്‍ എത്തി ഇവർ രാജിക്കത്ത് സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്ര കാലം ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ചു വന്നിരുന്ന തന്നെ കോണ്‍ഗ്രസ് ചതിച്ചുവെന്നും, തന്നെ പരിഗണിക്കാതെ പുറത്ത് നിന്നും സ്ഥാനാർത്ഥിയെ ഇറക്കിയെന്നും അവർ പറഞ്ഞു. 9 വർഷക്കാലമായി കേണ്‍ഗ്രസില്‍ പ്രവർത്തിച്ചിട്ടും പാർട്ടിയുടെ പരിഗണന ലഭിച്ചില്ലെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ അവർ വ്യക്തമാക്കി.