തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു: രണ്ട് വർഷത്തേക്കാണ് കാലാവധി

Spread the love

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.

video
play-sharp-fill

മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി.

ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കുന്നത്. പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group