
തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് മാധ്യമങ്ങളോട്. അറിയുന്നതും അറിയാത്തതുമായ അവതാരങ്ങള്‍ ഒരുപാട് ഉണ്ടെന്നും എല്ലാ അവതാരങ്ങളേയും പടിക്ക് പുറത്തു നിർത്തി എന്നും ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പല അവതാരങ്ങള്‍ക്കും വേണ്ട രീതിയിൽ പ്രവർത്തിക്കാൻ ആയിട്ട് ഇല്ല, അവതാരങ്ങളെ പുറത്തു നിർത്തിയതില്‍ ചിലർക്ക് വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണകൊള്ള ദൗർഭാഗ്യകരമായ സംഭവമാണ്. 2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോള്‍ കോടതിയെ അറിയിക്കാത്തതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോൾ വേദനയുണ്ടാകുന്നത് സ്വാഭാവികം. അന്വേഷണം പൂർത്തിയാകുമ്ബോള്‍ നിജസ്ഥിതി ബോധ്യമാകും.മനസ്സാക്ഷിക്ക് മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ല.സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.അത് നടത്തിയത് നന്നായി എന്നാണ് തന്‍റെ ബോധ്യമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.




