കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ വീണു ; പാറപ്പള്ളിയിൽ യുവാവിന് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : കൊയിലാണ്ടി പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു.

video
play-sharp-fill

കൊല്ലം ലക്ഷം വീട്ടിൽ മുഹമ്മദലിയുടെ മകനായ റഷീദ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ കൊല്ലം പാറപ്പള്ളി കടപ്പുറത്ത് വെച്ചായിരുന്നു അപകടം.

കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ റഷീദ് കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റഷീദിനെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group