ശബരിമല തീര്‍ഥാടനം; ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണവില നിശ്ചയിച്ചു: നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും, നിരീക്ഷണത്തിനായി വിവിധ വകുപ്പുകളുടെ സംയുക്ത സക്വാഡുകൾ പ്രവർത്തിക്കും

Spread the love

കോട്ടയം: ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ജില്ലയിലെ ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലെയും തീർത്ഥാടകർ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും പരിസരങ്ങളിലെ ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷൻ കാന്റീനിനും ഭക്ഷണ വില നിശ്ചയിച്ചു.

video
play-sharp-fill

നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരാതികളില്‍ തുടർ നടപടികള്‍ സ്വീകരിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സംയുക്ത സക്വാഡുകള്‍ പ്രവർത്തിക്കും.

 

ഭക്ഷണ സാധനങ്ങളുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജിഎസ്ടി ഉള്‍പ്പെടെയുള്ള വില ചുവടെ.

 

കുത്തരി ഊണ് (എട്ടു കൂട്ടം കറികള്‍, സോർട്ടക്‌സ് അരി) 75 രൂപ

ആന്ധ്രാ ഊണ് (പൊന്നിയരി) 75രൂപ

കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ 750ഗ്രാം) 38രൂപ

ചായ (150 മി.ലി.) 12രൂപ

മധുരമില്ലാത്ത ചായ (150 മി.ലി.) 11 രൂപ

കാപ്പി (150 മി.ലി.) 14 രൂപ

മധുരമില്ലാത്ത കാപ്പി (150 മി.ലി.) 12 രൂപ

ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 18 രൂപ

കട്ടൻ കാപ്പി (150 മി.ലി.) 10 രൂപ

മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 9 രൂപ

കട്ടൻചായ(150 മി.ലി.)9 രൂപ

മധുരമില്ലാത്ത കട്ടൻചായ(150 മി.ലി.)9 രൂപ

ഇടിയപ്പം (1 എണ്ണം,50 ഗ്രാം)12 രൂപ

ദോശ (1 എണ്ണം,50 ഗ്രാം)12 രൂപ

ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)12 രൂപ

പാലപ്പം (1 എണ്ണം, 50 ഗ്രാം)12 രൂപ

ചപ്പാത്തി (1 എണ്ണം,50 ഗ്രാം)12 രൂപ

ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ

ഉള്‍പ്പെടെ 67 രൂപ

പൊറോട്ട (1 എണ്ണം) 13 രൂപ

നെയ്രോസ്റ്റ് (175 ഗ്രാം) 50 രൂപ

പ്ലെയിൻ റോസ്റ്റ് 36 രൂപ

മസാലദോശ (175 ഗ്രാം)53 രൂപ

പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 40 രൂപ

മിക്‌സഡ് വെജിറ്റബിള്‍ 31 രൂപ

പരിപ്പുവട (60 ഗ്രാം) 11 രൂപ

ഉഴുന്നുവട (60 ഗ്രാം) 11 രൂപ

കടലക്കറി (100 ഗ്രാം)33 രൂപ

ഗ്രീൻപീസ് കറി (100 ഗ്രാം) 34 രൂപ

കിഴങ്ങ് കറി (100 ഗ്രാം)33 രൂപ

തൈര് (1 കപ്പ് 100 മില്ലി)15 രൂപ

കപ്പ (250 ഗ്രാം)32 രൂപ

ബോണ്ട (50 ഗ്രാം)11 രൂപ

ഉള്ളിവട (60 ഗ്രാം)11 രൂപ

ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)13 രൂപ

തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളില്‍

മാത്രം)50 രൂപ

ലെമണ്‍ റൈസ് (150 മി. ലി.)45 രൂപ

മെഷീൻ ചായ(150 മി.ലി.) 10 രൂപ

മെഷീൻ കാപ്പി (150 മി.ലി.) 12 രൂപ

മെഷീൻ മസാല ചായ (150 മി.ലി.)15 രൂപ

മെഷീൻ ലെമണ്‍ ടീ (150 മി.ലി.)15 രൂപ

മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (150 മി.ലി.)21 രൂപ