
മലപ്പുറം: മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പിഎസ്‌സി ജീവനക്കാരനെ മർദ്ദിച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി പരാതി.
കിഴിശ്ശേരി സ്വദേശി തച്ചക്കോട്ടില്‍ മുജീബിനെയാണ് മർദ്ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മുജീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് കണ്ണൂരില്‍ നിന്ന് ഫറൂക്കിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കിഴിശ്ശേരി സ്വദേശി മുജീബിനാണ് ദുരനുഭവം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ കോഴിക്കോട് എത്തിയപ്പോള്‍ ഡോറിന് സമീപം വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നുവെന്നും ഈ സമയം ഒരാള്‍ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് മൂന്നു പേർ ചേർന്ന് മർദിക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചിടുകയും ആയിരുന്നുവെന്ന് മുജീബ് റഹ്മാൻ പറയുന്നു. പരിക്കേറ്റ മുജീബ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.



