
ഡൽഹി: ഡൽഹി സ്ഫോടനക്കേസിലടക്കം അറസ്റ്റിലായവരില്‍ നിന്ന് ജമ്മു കശ്മീർ പൊലീസ് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റില്‍ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
നൗഗാം പൊലീസ് സ്റ്റേഷനില്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (എഫ്‌എസ്‌എല്‍) സംഘവും പൊലീസും സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി.
സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലും (SKIMS) പ്രവേശിപ്പിച്ചിട്ടുണ്ട്.




