ഹൗസ്ഫെഡിൽ ജൂനിയർ ക്ലർക്ക്; കേരള പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

Spread the love

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡ് (HOUSEFED)ന് കീഴിൽ ജോലി നേടാൻ അവസരം. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

video
play-sharp-fill

കേരള പിഎസ് സി ക്ക് കീഴിൽ നടക്കുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്സെെറ്റ് മുഖേന അപേക്ഷ നൽകണം.

അവസാന തീയതി: നവംബർ 19

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ ക്ലർക്ക്. ആകെ ഒഴിവുകൾ. സൊസെെറ്റി വിഭാ​ഗത്തിൽ ഒബിസിക്കാർക്കായി നടക്കുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്.

നിയമന രീതി

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിലെ (HOUSEFED) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഒ.ബി.സി സമുദായത്തിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം.

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിലെ (HOUSEFED) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്യാത്തവരും ഒ.ബി.സി സമുദായംഗമല്ലാത്തവരുമായ ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചു കൊണ്ട് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല.

പ്രായപരിധി

18നും 50നും ഇടയിൽ. ഉദ്യോഗാർത്ഥികൾ 02/01/1975 നും 01/01/2007 നുമിടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യതകൾ

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (HOUSEFED) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത റഗുലർ സർവ്വീസ് ഉണ്ടായിരിക്കേണ്ടതും അത്തരക്കാർ അപേക്ഷ സമർപ്പിക്കുന്ന തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റിയിൽ സർവ്വീസിൽ തുടരുന്നവരുമായിരിക്കണം.

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദത്തോടൊപ്പം HDC/HDC & BM/ JDC അല്ലെങ്കിൽ

കോ-ഓപ്പറേഷനോടു കൂടിയ ബികോം ബിരുദം അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള കോ – ഓപ്പറേഷൻ
& ബാങ്കിങ്ങിലുള്ള ബി.എസ്.സി. ബിരുദം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 11,770 രൂപയ്ക്കും 28,670 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.