വിവാഹാഘോഷത്തിനിടെ വരന് കുത്തേറ്റു; അക്രമിയെ പിന്തുടർന്ന് ചിത്രങ്ങൾ പകർത്തി ഡ്രോൺ 

Spread the love

മഹാരാഷ്ട്രയിലെ അമരാവതിയിൽ വിവാഹാഘോഷത്തിനിടെ വരന് കുത്തേറ്റു. ആഘോഷങ്ങൾക്കിടെ ഓറഞ്ച് ഹൂഡി ധരിച്ച ഒരാൾ ഓടിവന്നു വരനെ മൂന്നു തവണ കുത്തിയിട്ടു ഓടിപോകുകയായിരുന്നു.

എന്നാൽ വിവാഹം ചിത്രീകരിക്കാൻ വന്ന വിഡിയോഗ്രാഫറുടെ ഡ്രോൺ രണ്ടു കിലോമീറ്ററോളം അക്രമിയെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി. എങ്കിലും അക്രമിയെ പിടികൂടാനായില്ല.

video
play-sharp-fill

 എന്നാൽ ഡ്രോണ്‍ ഓപ്പറേറ്ററുടെ ഇടപെടല്‍ സംഭവത്തില്‍ നിര്‍ണായകമായെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും വീഡിയോ സഹായിച്ചു. പ്രതിയുടെ മുഖവും രക്ഷപ്പെടാനുള്ള വഴിയും വ്യക്തമായി കാണിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചതായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) സുനില്‍ ചൗഹാന്‍ പറയുന്നു.

സംഭവത്തില്‍ പ്രതിയായ രാഘോ ജിതേന്ദ്ര ബക്ഷിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ഡിജെ പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group