
മുള്ളേരിയ: കമ്പി വലിച്ചുകെട്ടുന്നതിനടെ വൈദ്യുതത്തൂണ്‍ പൊട്ടിവീണ് കെഎസ്ഇബി കരാര്‍ത്തൊഴിലാളി മരിച്ചു.
കെഎസ്ഇബി മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷനിലെ തൊഴിലാളി കുണ്ടാര്‍ ഹുന്സഡ്ക്കയിലെ യതീഷ് (41) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാറഡുക്ക മൂടാംകുളത്താണ് അപകടം. വൈദ്യുതത്തൂണ്‍ സ്ഥാപിച്ചശേഷം മറുഭാഗത്തെ തൂണില്‍നിന്ന് കമ്പി വലിച്ച് ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്ത് യതീഷ് തൂണിന് മുകളിലായിരുന്നു. തൂണ് വീണ് പരിക്കേറ്റ യതീഷയെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പരേതനായ സജ്ജീവ റാവുവിന്റെയും കെ. ലളിതയുടെയും മകനാണ്. ഭാര്യ: നവനീത. നാലുമാസം പ്രായമുള്ള മകളുണ്ട്. സഹോദരങ്ങള്‍: കെ. ഭവാനി, ശങ്കര, എച്ച്. ശിവപ്രസാദ്, കെ. യശ്വന്ത.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൃതദേഹ പരിശോധനയ്ക്കുശേഷം മുള്ളേരിയ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. കുണ്ടാറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.




