ചെങ്കോട്ട സ്ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്…! ഭീകരര്‍ പാകിസ്ഥാൻ സന്ദര്‍ശിച്ചു; സൗകര്യമൊരുക്കിയത് ആദില്‍ റാത്തരുടെ സഹോദരൻ

Spread the love

ഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം.

ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിർണയക വിവരം ലഭിച്ചത്. ഇയാളുടെ സഹോദരൻ മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി പാകിസ്ഥാൻ എന്നിവിടങ്ങളില്‍ പോകാൻ സൗകര്യം ഒരുക്കിയത്. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാൻ നീക്കം. പ്രതികളുടെ ഉടമസ്ഥതയില്‍ കൂടുതല്‍ കാറുകള്‍ ഉണ്ടോ എന്നും എന്‍ഐഎ പരിശോധിക്കും.

പിടിച്ചെടുത്തതിന് പുറമേയുള്ള സ്ഫോടക വസ്തുക്കള്‍ ഹരിയാനയില്‍ പലയിടത്തും സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. ഡൽഹിയില്‍ സ്ഫോടനത്തിന് 2022 മുതല്‍ ആസൂത്രണം ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.