
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. പത്തുമണിയോടെ ലീഡ് നില അറിയാം. എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ എൻ.ഡി.എ തുടങ്ങിക്കഴിഞ്ഞു.
നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെ.ഡി.യു വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ആർ.ജെ.ഡിയും കോൺഗ്രസും അടങ്ങിയ മഹാസഖ്യത്തിലും ആത്മവിശ്വാസത്തിന് കുറവില്ല.
എക്സിറ്റ് പോളിലല്ല, യഥാർത്ഥ പോളിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ആർ.ജെ.ഡി വക്താവ് പ്രിയങ്ക ഭാരതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



