തുര്‍ക്കിയുടെ ഇടപെടൽ; യുഎസില്‍ നിന്ന് പുറപ്പെട്ട അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിയില്ല;യുദ്ധ ഹെലികോപ്റ്ററുകള്‍ തിരികെ അമേരിക്കയിലേക്ക്

Spread the love

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടിയുള്ള എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി യുഎസില്‍ നിന്ന് പുറപ്പെട്ട ചരക്കുവിമാനം അജ്ഞാത കാരണങ്ങളാല്‍ പാതിവഴിയില്‍ മടങ്ങി. വര്‍ഷങ്ങളുടെ കാലതാമസത്തിനൊടുവില്‍ ഇന്ത്യയിലെത്തേണ്ടിയിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ രണ്ടാമത്തെ ബാച്ച് ആണ് ലക്ഷ്യം കാണാതെ മടങ്ങിയത്.

video
play-sharp-fill

2020-ലാണ് ആറ് അപ്പാച്ചെ എഎച്ച്-6ഇ വിമാനങ്ങള്‍ക്ക് വേണ്ടി ഇന്ത്യ യുഎസുമായി 60 കോടി ഡോളറിന്റെ കരാറൊപ്പിട്ടത്. ഇതില്‍ ആദ്യബാച്ച് 2024 മെയ്-ജൂണ്‍ മാസങ്ങളിലായി ഇന്ത്യയിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കാരണം വിതരണം വൈകുകയും ഒടുവില്‍ 2025 ജൂലായില്‍ ആദ്യ ബാച്ച് ഇന്ത്യയിലെത്തുകയും ചെയ്തു.

ഒക്ടോബര്‍ 30ന് ജര്‍മനിയിലെ ലീപ്‌സിഗിലുള്ള ഓപ്പറേറ്റിങ് ബേസില്‍ നിന്നാണ് മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വഹിച്ചുള്ള ആന്‍-124 ചരക്കുവിമാനം യുഎസിലേക്ക് പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിസോണയിലെ മെസ ഗേറ്റ് വേ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന വിമാനം പിന്നീട് നവംബര്‍ ഒന്നിനാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ അജ്ഞാത കാരണങ്ങളാല്‍ യാത്ര പാതി വഴിയെ അവസാനിപ്പിക്കുകയും ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു.

എട്ട് ദിവസത്തോളം ചരക്കുവിമാനം ബ്രിട്ടീഷ് വിമാനത്താവളത്തില്‍ തങ്ങി. ശേഷം നവംബര്‍ എട്ടിന് വിമാനം യുഎസിലേ മെസ ഗേറ്റ് വേ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.

യുഎസില്‍ എത്തിയ ഉടനെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ചരക്കുവിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും എഫ്-250 ട്രക്കുകള്‍ ഉപയോഗിച്ച് മാറ്റുകയും ചെയ്തു.

ചരക്കുനീക്കത്തിലെ പ്രശ്‌നങ്ങളാണ് യാത്ര തടസപ്പെടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കുന്നില്ല.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള ഹെലികോപ്റ്ററുകള്‍ വഹിച്ചുള്ള കാര്‍ഗോ വിമാനത്തിന് തുര്‍ക്കി വ്യോമാതിര്‍ത്തി തുറന്നുകൊടുക്കാത്തതാണ് വിമാനം മടങ്ങാന്‍ കാരണമെന്നാണ് യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങളെന്നാണ് കരുതുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനുമായുള്ള ശക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. ഇതില്‍ പാകിസ്താന് തുര്‍ക്കിയുടെ ആയുധ പിന്തുണ ലഭിച്ചിരുന്നു. ഇത് ഇന്ത്യയുടെയും തുര്‍ക്കിയുടെയും ബന്ധം വഷളാവുന്നതിലേക്ക് നയിക്കുകയും ചെയ്തു.