
കണ്ണൂർ :കണ്ണൂർ: അമിത അളവിൽ ഗുളിക കഴിച്ചതിനെത്തുടർന്ന് പരിയാരം സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി തൂങ്ങിമരിച്ചു.
കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ കെ ലീന എന്ന നാൽപ്പത്താറുകാരിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ലീനയെ ആശുപത്രിയിൽ എത്തിച്ചത്.
നാലാം നിലയിലെ 401 വാർഡിലെ ശുചിമുറിയിൽ രാവിലെ ഒൻപത് മണിയോടെയാണ് തൂങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.



