നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി; കോട്ടയം ഡെപ്യൂട്ടി കളക്ടർക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

Spread the love

കോട്ടയം:നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയ ഡെപ്യൂട്ടി കളക്ടർക്ക് പതിനായിരം രൂപ പിഴ വിധിച്ച് ഹൈക്കോടതി.

video
play-sharp-fill

കോട്ടയം ഡെപ്യൂട്ടി കളക്ടറായ എസ് ശ്രീജിത്തിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പിഴ ചുമത്തിയത്. പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയിരിക്കെയെടുത്ത നടപടിക്ക് എതിരെയാണ് വിധി.

പാലക്കാട് ഡപ്യൂട്ടി കലക്ടർ ആയിരിക്കെ തന്‍റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശി സ്വദേശിയുടെ അപേക്ഷ തളളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഈ ഭുമിയെ ഒഴിവാക്കാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥൻ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി.

ഹൈക്കോടതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉദ്യോഗസ്ഥൻ നൽകിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ഉത്തരാവാദിത്വത്തിൽ നിന്നുളള ഒളിച്ചോട്ടമെന്നും ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ, പതിനായിരം രൂപ പിഴ ഹർജിക്കാരനായ പാലക്കാട് കണ്ണാടി സ്വദേശിക്ക് നൽകാനും നിർദേശം.