ആരോഗ്യജീവിതത്തിന് ഒരു പുത്തൻ തുടക്കം; പോഷകസമൃദ്ധമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന എബിസി സാലഡ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായൊരു വിഭവമാണ് എബിസി സാലഡ്.

video
play-sharp-fill

പേരില്‍ പറയുന്ന പോലെ ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഈ സാലഡ് ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുകയും, ഹീമോഗ്ലോബിൻ നില ഉയർത്തുകയും, ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. പ്രഭാതഭക്ഷണത്തിനോ ഉച്ചയ്ക്ക് മുൻപോ എളുപ്പത്തില്‍ കഴിക്കാൻ പറ്റിയ പോഷകസമൃദ്ധമായ ഈ വിഭവം ആരോഗ്യം നിലനിർത്താൻ മികച്ചതാണ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പിള്‍ – 1 എണ്ണം

കാരറ്റ് – 1 എണ്ണം

ബീറ്റ്റൂട്ട് – 1 എണ്ണം

പുതിനയില – കുറച്ച്‌

വാല്‍നട്ട് – കുറച്ച്‌ പൊടിച്ചത്

കുരുമുളക് പൊടി – ആവശ്യത്തിന്

ഇഞ്ചി – ചെറിയ കഷ്ണങ്ങളാക്കി

തേൻ – 1 ടേബിള്‍സ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

നാരങ്ങ നീര് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആപ്പിള്‍ നന്നായി കഴുകി തൊലി കളഞ്ഞ് നീളത്തില്‍ കട്ടി കുറച്ച്‌ അരിഞ്ഞെടുക്കുക. കാരറ്റും ബീറ്റ്റൂട്ടും ഇതുപോലെ നീളത്തില്‍ അരിഞ്ഞെടുക്കുക. എല്ലാം ഒരു വലിയ ബൗളിലേക്കു മാറ്റി പുതിനയിലയും പൊടിച്ച വാല്‍നട്ടും ചേർക്കുക. മറ്റൊരു ചെറിയ പാത്രത്തില്‍ തേൻ, ഉപ്പ്, കുരുമുളക് പൊടി, ഒലിവ് ഓയില്‍, നാരങ്ങ നീർ, ഇഞ്ചി കഷ്ണങ്ങള്‍ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം സാലഡ് ബൗളിലെ ചേരുവകളുടെ മുകളിലേക്ക് ഒഴിച്ച്‌ യോജിപ്പിക്കുക.

വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ തയ്യാറാക്കാൻ കഴിയുന്ന ഈ എബിസി സാലഡ് രുചിയിലും പോഷകത്തിലും സമ്പുഷ്ടമാണ്. പാചകത്തിനായി തീ ഉപയോഗിക്കേണ്ടതില്ലാത്തതിനാല്‍, ആരും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു മികച്ച ഹെല്‍ത്തി ഓപ്ഷനാണ് ഇത്. ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഈ സാലഡ് ഉള്‍പ്പെടുത്തിയാല്‍ ശരീരാരോഗ്യവും തിളക്കമുള്ള ചർമ്മവും ഒരുമിച്ച്‌ ഉറപ്പാക്കാം.