മത്സ്യബന്ധനത്തിനിടെ വലയില്‍ കുടങ്ങിയത് തിമിംഗല ഛര്‍ദി; കോടികളുടെ മുതല്‍ കോസ്റ്റല്‍ പൊലീസിന് കൈമാറി മത്സ്യത്തൊഴിലാളികള്‍

Spread the love

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദി കുടുങ്ങി.

video
play-sharp-fill

ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘ഗ്യാലക്‌സി’ എന്ന വള്ളത്തില്‍ പോയവർക്കാണ് ഈ അപൂർവ വസ്തു ലഭിച്ചത്.

ലഭിച്ചത് വലിയ വിലമതിപ്പുള്ളതാണെന്ന് തിരിച്ചറിഞ്ഞയുടൻ തൊഴിലാളികള്‍ കൊയിലാണ്ടി കോസ്റ്റല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, വള്ളം കൊയിലാണ്ടി ഹാർബറില്‍ തിരിച്ചെത്തിയപ്പോള്‍, തിമിംഗല ഛർദി പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പേം തിമിംഗലങ്ങള്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ്. അതിനാല്‍, ഇന്ത്യയില്‍ തിമിംഗല ഛർദിയുടെ വില്‍പ്പനയ്ക്ക് നിയമപരമായി അനുവാദമില്ല.