ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പുതുക്കാൻ മാർച്ച്‌ 31 വരെ അവസരം; പുതിക്കിയില്ലെങ്കിൽ സബ്‌സിഡി റദ്ദാക്കും

Spread the love

തിരുവനന്തപുരം: ഗാർഹിക എൽപിജി. പാചകവാതക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്ന ഉപയോക്താക്കൾ കെവൈസി. നിർബന്ധമായും പുതുക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. ലഭിക്കുന്ന സബ്‌സിഡി നിലനിർത്തുന്നതിനായി എല്ലാ സാമ്പത്തിക വർഷവും കെവൈസി. പുതുക്കമെന്നാണ് പുതിയ തീരുമാനം.

പിഎംയുവൈ. ഉപയോക്താക്കൾ 2026 മാർച്ച് 31-ന് മുൻപ് കെവൈസി. അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ഇ-കെവൈസി. പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിക്ക് അർഹതയുണ്ടാകില്ല.

വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി. സിലിണ്ടറുകൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. നേരത്തെ ബയോമെട്രിക് അപ്‌ഡേഷൻ പൂർത്തിയാക്കിയവരും മാർച്ച് 31-ന് അകം കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യണം.

പുതുക്കിയില്ലങ്കിൽ സാമ്പത്തിക വർഷത്തിലെ എട്ടാമത്തെയും ഒൻപതാമത്തെയും സിലിണ്ടറുകൾക്കുള്ള സബ്‌സിഡി തടഞ്ഞുവയ്ക്കും. പിന്നീട് സബ്‌സിഡി പൂർണ്ണമായും റദ്ദാക്കപ്പെടും. അവസാന തീയതിക്കുള്ളിൽ അപ്‌ഡേറ്റ് ചെയ്താൽ തടഞ്ഞുവെച്ച സബ്‌സിഡി തിരികെ ലഭിക്കും.

ഗാർഹിക സിലിണ്ടറിന് ഒമ്പത് റീഫില്ലുകൾക്ക് ഓരോന്നിനും 300 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. ലൈഫ് സോൺ മീഡിയ. പണം യഥാർഥ ഉടമകൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഈ അപ്‌ഡേഷൻ എന്നാണ് കമ്പനി വാദം.

ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇ-കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യാം. ഈ സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല.