play-sharp-fill
വിൽപ്പനയ്ക്ക് എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ: യുവാവിന്റെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു

വിൽപ്പനയ്ക്ക് എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ: യുവാവിന്റെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ
കോട്ടയം: കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ  നാട്ടകം പാക്കിൽ ചന്ദ്രമംഗലം വീട്ടിൽ ഗോവിന്ദ് സുരേഷാണ് (19) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഗോവിന്ദിന്റെ പക്കൽ നിന്നും രണ്ടു ഗ്രാം ഹാഷിഷ് ഓയിലും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കുറിച്ചി മന്ദിരം കവല ഭാഗത്ത് കുറിച്ച് ഗവൺമെന്റ് ആശുപത്രിയ്ക്ക് സമീപത്തു വച്ചായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ എത്തിയ ഗോവിന്ദിനെ എക്സൈസ് സംഘം ഹാഷിഷ് ഓയിലുമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും കഞ്ചാവും കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്നും ഉപയോഗിച്ച ശേഷം ബാക്കി വന്ന രണ്ടു ഗ്രാം ഹാഷിഷ് ഓയിലും, 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മുൻപ് കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഗോവിന്ദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയ്ക്ക് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.
ജില്ലയിൽ വൻ തോതിൽ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവും ഹാഷിഷ് ഓയിലും വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ജില്ലയിൽ വൻ തോതിൽ ഹാഷിഷ് ഓയിലും കഞ്ചാവും എത്തുന്നുണ്ടെന്നാണ് എക്‌സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.