കോട്ടയത്ത് ദേശീയപാതയിൽ രണ്ടിടങ്ങളിലെ കലുങ്കുകളുടെ കൈവരികൾ തകർന്ന് അപകട ഭീഷണി

Spread the love

കോട്ടയം (പാമ്പാടി): ദേശീയപാതയിൽ രണ്ടിടങ്ങളിലെ കലുങ്കുകളുടെ കൈവരികൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു.വെള്ളൂർ കല്ലുപാലത്തിനു സമീപവും നെടുംകുഴി ജംക്‌ഷനിലെ കലുങ്കിന്റെ കൈവരികളുമാണ് തകർന്നുകിടക്കുന്നത്.

video
play-sharp-fill

എട്ടടിയോളം താഴ്ചയിലാണ് ഇരുസ്ഥലങ്ങളിലും തോടൊഴുകുന്നത്.ഇതുവരെ കലുങ്കിന്റെ കോൺക്രീറ്റ് കൈവരികളിൽ തട്ടിനിന്ന് അപകടങ്ങൾ ഒഴിവായിരുന്നു. എന്നാൽ ആറുമാസങ്ങൾക്കുമുൻപ് വാഹനങ്ങൾ ഇടിച്ചു ഇരുസ്ഥലങ്ങളിലും കൈവരികൾ തകരുകയായിരുന്നു.

തിരക്കേറിയ ദേശീയപാതയുടെ ഭാഗമായതിനാൽ കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അപകടം ഒഴിവാക്കാൻ കൈവരികൾ സ്ഥാപിക്കാനും നടപടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group