വീടിന് സമീപത്തെ റോഡിലൂടെ രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മയെ കാര്‍ ഇടിച്ചു; 60 വയസുകാരിക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ കാർ ഇടിച്ചു മരിച്ചു.

video
play-sharp-fill

നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്.
കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ ഉണ്ടായ വാഹനപകടത്തിലാണ് വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായത്.

വീടിന് സമീപത്തെ റോഡിലൂടെയുള്ള പ്രഭാത നടത്തിനിടെയാണ് വീട്ടമ്മയെ കാർ ഇടിച്ചത്. സംഭവം കണ്ട് ഓടിക്കൂടിയവരും കാറില്‍ ഉണ്ടായിരുന്നവരും ചേർന്ന് ലതികയെ ഉടൻ തന്ന കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ കുറുപ്പുംപടി പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടി കർമങ്ങള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.