
തലയോലപ്പറമ്പ്: മറവൻതുരുത്തിലെ 150 വർഷത്തോളം പഴക്കമുള്ള തറവാടിന് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിച്ചത്. തടിയിൽ കൊത്തുപണികളോടു കൂടിയ അറയും നിരയും മച്ചും ഒക്കെയുള്ള ഈ വീട് ഒരു രാത്രികൊണ്ടാണ് കത്തിയമർന്നത്.
വീടിനു സമീപത്തുനിന്നു പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ കണ്ടെത്തി. ഇതേത്തുടർന്ന് വീടിന്റെ ഉടമ മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.
ഷോർട് സർക്കീറ്റ് ആകാൻ സാധ്യത ഇല്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നു തിങ്കളാഴ്ച രാത്രി 11 മണിയോടെ പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടെന്ന് അയൽവാസികൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര ഏക്കറോളമുള്ള പറമ്പിന്റെ നടുവിലാണ് വീട്. ഒരു വശം മൂവാറ്റുപുഴായാറാണ്. രാത്രിയായാൽ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും ശല്യമുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.



