ബീഡി ചോദിച്ചപ്പോൾ നൽകിയില്ല; യുവാവിനെ കുത്തിപരിക്കേൽപ്പിച്ച് 16 കാരൻ

Spread the love

ബീഡി ചോദിച്ചപ്പോള്‍ നല്‍കാത്തതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച്  പതിനാറ് കാരൻ. പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തു. ദില്ലി നിവാസിയായ കൃഷ്ണ സഹാനിക്കാണ് കുത്തേറ്റത്. കിഴക്കൻ ദില്ലിയില്‍ പാണ്ഡവ് നഗറിലാണ് സംഭവം നടന്നത്.

video
play-sharp-fill

കൊല ചെയ്യുന്ന സമയത്ത് 16കാരനായ യുവാവ് കഞ്ചാവ് ഉപയോഗിച്ചിരുന്നു. നോയിഡ ലിങ്ക് റോഡിലെ കുറ്റിക്കാട്ടില്‍ ഒരു കൂട്ടം നായ്ക്കള്‍ കൂടി നിന്ന് കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് എമർജൻസി റെസ്‌പോണ്‍സ് വെഹിക്കിള്‍ (ഇആർവി) സംഘം വണ്ടി അങ്ങോട്ട് തിരിച്ചത്. അപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

തിങ്കളാഴ്ച (10/11/25) രാവിലെയാണ് ഇയാള്‍ അവശനായ നിലയില്‍ കിടക്കുന്നത് കണ്ടത്. പരിശോധനയില്‍, വയറിലും നെഞ്ചിലും കുത്തേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ഇയാൾ. ഇയാളെ പിന്നീട് ലാല്‍ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് ഇയാള്‍ക്ക് ബോധം വീണ്ടെടുക്കാനായത്. ഇതിനു ശേഷം ഇയാള്‍ നടന്ന സംഭവം പൊലീസിനോട് പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16കാരനായ ആണ്‍കുട്ടി പല തവണ തന്നോട് ബീഡി ചോദിച്ചുവെന്നും നല്‍കാൻ മടിച്ചതിന്റെ ദേഷ്യത്തിഷല്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും കൃഷ്ണ മൊഴി നല്‍കി. ഇതിന് ശേഷം, ഇയാളെ കുറ്റിക്കാട്ടില്‍ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതിയായ ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന രക്തം പുരണ്ട കത്തി ഇയാളില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചുവെന്നും പതിവായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും കുട്ടി വെളിപ്പെടുത്തി. സംഭവം നടക്കുന്നതിന് മുൻപ് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും കുട്ടി സമ്മതിച്ചു.