
ശൈത്യകാലത്തിന്റെ വരവറിയിച്ച് ജലദോഷപ്പനിയും കഫക്കെട്ടും തലവേദനയുമാണ് പലര്‍ക്കും. തലയിലെ നീര്‍ക്കെട്ട് (Sinusitis) കാരണം തലവേദന പലരും പരാതിപ്പെടുന്നുണ്ട്.
നമ്മുടെ തലയോട്ടിക്കുള്ളിലെ വായു അറകളാണ് സൈനസിസ്. മൂക്കിന്റെയും കവിളിന്റെയും കണ്ണിന്റെയും ഇരുവശത്തും ഇവ സ്ഥിതി ചെയ്യുന്നുണ്ട്.
നമ്മള്‍ ശ്വസിക്കുന്ന വായു സൈനസിസിലൂടെയാണ് ശ്വാസകോശത്തിലേക്കെത്തുന്നത്. വായുവിലെ അണുക്കളെ തടയുന്നതും തലയുടെ ബാലന്‍സ് ചെയ്യുന്നതുമെല്ലാം സൈനസിസ് വഴിയാണ്. സൈനസസിന് വരുന്ന അണുബാധയെയാണ് നീര്‍ക്കെട്ട് എന്നുപറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്ടെന്ന് വരുന്ന നീര്‍ക്കെട്ടും ഒരുപാട് കാലം നീണ്ടുനില്‍ക്കുന്നതുമുണ്ട്. ബാക്ടീരിയല്‍, വൈറല്‍ അണുബാധ കാരണമായിട്ടാകും പെട്ടെന്ന് വരുന്ന നീര്‍ക്കെട്ടുണ്ടാകുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതിന് കാരണം അലര്‍ജി, മൂക്കിലെ ദശ, മൂക്കിന്റെ പാലത്തിലെ വളവ്, കുട്ടികളിലെ അഡിനോയ്ഡ് ഗ്രന്ഥി വീക്കം എന്നിവയാകാം.
തലവേദനയാണ് പ്രധാന ലക്ഷണം. നെറ്റിയുടെ താഴെ കണ്ണിന്റെ മുകളിലായാണ് വേദന അനുഭവപ്പെടുക. മൂക്കിന്റെ ഇരുവശങ്ങളിലും കവിളിന്റെ വശങ്ങളിലും വേദനയുണ്ടാകാം.
ചിലര്‍ക്ക് തലക്ക് ഭാരം തോന്നും. താഴേക്ക് കുനിയുമ്പോള്‍ തലക്ക് വേദനയുണ്ടാകും. ചിലരില്‍ മോണവീക്കവും പല്ലുവേദനയുമുണ്ടാകും. മൂക്കടപ്പും മൂക്കൊലിപ്പുമുണ്ടാകും. രുചിയും ഗന്ധവും നഷ്ടമാകും.




