
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങി.മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി .
യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്.
നിലവിൽ ലോറി സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വാഹനങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയാള ഗതാഗതക്കുരുക്ക് രൂക്ഷമാവാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



