
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസ് ഏറ്റെടുത്ത് എന്‍ഐഎ. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്നും മൂന്ന് ഡോക്ടര്‍മാരെ കൂടി കസ്റ്റഡിയിലെടുത്തു.
മുസമില്‍ ഷകീല്‍, ഉമര്‍ മുഹമ്മദ്, ഷഹീന്‍ ഷാഹിദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം സര്‍വകലാശാലയിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സര്‍വകലാശാലയിലെത്തിയ സംഘം ക്യാമ്ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഫരീദാബാദില്‍ നിന്നും സ്‌ഫോടന വസ്തുക്കള്‍ പിടികൂടിയതിലും ചെങ്കോട്ട സ്‌ഫോടനത്തിലും സംശയ തോന്നിയ മൂവരെയും കുറിച്ച് അവിടെയുണ്ടായിരുന്നവരോടും ക്രൈം ബ്രാഞ്ച് സംഘം കാര്യങ്ങള്‍ അന്വേഷിച്ചു. മുസമിലും ഉമറും കശ്മീര്‍ സ്വദേശികളും ഷഹീന്‍ ലക്‌നൗ സ്വദേശിനിയുമാണ്. മൂവരും ഫരീദാബാദിലെ ആശുപത്രി കൂടിയായ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന മുതിര്‍ന്ന ഡോക്ടര്‍മാരാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫരീദാബാദില്‍ നിന്നും വലിയ അളവില്‍ സ്‌ഫോടന വസ്തു പിടിച്ചതിന് പിന്നാലെയുള്ള അന്വേഷണത്തില്‍ മുസമിലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. ഫരീദാബാദില്‍ മുസമില്‍ വാടകയ്‌ക്കെടുത്ത രണ്ട് മുറികളില്‍ നിന്ന് 2900 കിലോഗ്രാമിലധികം ബോംബ് നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മുറികളില്‍ അല്ല ഇയാള്‍ താമസിക്കുന്നത്.
ഷഹീന്‍ ഷാഹിദിന്റെ കാറില്‍ നിന്നും റൈഫിലുകളും വെടിമരുന്നുകളും പിടിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗമായ ജമാത് ഉല്‍ മൊമിനാറ്റിന്റെ നേതാവാണ് ഷഹീന്‍ ഷാഹിദെന്നാണ് അന്വേഷണ സംഘം പറയുന്നത്.




