
എരുമേലി: മണ്ഡല കാലം ആരംഭിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. ഇനിയുള്ള മണിക്കൂറുകളില്‍ എരുമേലി മുഴുവൻ സമയം ഉണർന്നിരിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും,ഇടമുറിയാതെയുള്ള പേട്ടതുള്ളല്‍, തീർത്ഥാടക വാഹനങ്ങളുടെ വരവ്, എല്ലാ അർത്ഥത്തിലും എരുമേലിക്കിനി ഉറക്കമില്ലാദിനങ്ങള്.16 ന് വൈകിട്ടാണ് ശബരിമല നട തുറക്കുന്നതെങ്കിലും രണ്ടു ദിവസം മുൻപ് തന്നെ തീർത്ഥാടകർ എരുമേലിയിലെത്തും.
തീർത്ഥാടകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ അന്തിമ ഘട്ടത്തിലാലാണ് നാടും ദേവസ്വം ബോർഡും സർക്കാരിന്റെ എല്ലാ വകുപ്പുകളും.താത്ക്കാലിക ഡിസ്പെൻസിറിയിലേക്ക് ആവശ്യമായ ജീവനക്കാരും മരുന്നുകളും സംവിധാനങ്ങളും തുടക്കം മുതല്‍ തന്നെ ഉണ്ടാകും. തടസമില്ലാത്ത സേവനം വൈദ്യുതി വകുപ്പും ഉറപ്പു വരുത്തുന്നു.കെ.എസ്.ആർ.ടി.സിക്ക് ആവശ്യമായ ബസുകള്‍ 16 ന് എത്തും.
പൊലീസ്, അഗ്നി സുരക്ഷ, ജലവിതരണ, മാലിന്യ സംസ്കരണ വകുപ്പുകളും തങ്ങളുടെ സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ തിരക്കില്‍ തന്നെ. രാസ സിന്ദൂരം, ചെറിയ ഷാംപൂ പാക്കറ്റുകള്‍ എന്നിവയുടെ വില്പന ഇത്തവണ നിരോധിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ കണ്ട്രോള് റൂമുകള്‍ 16നു വൈകിട്ട് മുതല്‍ പ്രവർത്തിച്ചു തുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫീക്കല്‍ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്
5.10 കോടിയില്‍ പരം രൂപ ചെലവിട്ടുള്ള ഫീക്കല്‍ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് (ശൗചാലയ മാലിന്യ സംസ്കരണ സംവിധാനം) നിർമാണത്തിന് എരുമേലിയില്‍ തുടക്കമായി. നേർച്ചപ്പാറ വാർഡില്‍ കമുകിൻകുഴിയില്‍ പഞ്ചായത്ത് വക സ്ഥലത്താണ് പ്ലാന്റ് നിർമിക്കുക.
ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ആയിരത്തില്‍ പരം ശൗചാലയങ്ങളാണ് ശബരിമല സീസണില്‍ എരുമേലിയില്‍ പ്രവർത്തിക്കുന്നത്. ശൗചാലയങ്ങളിലെ മാലിന്യങ്ങള്‍ ഏറ്റവും അത്യാധുനിക നിലയില്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് ആവശ്യമായ ശേഷിയുള്ള പ്ലാന്റ് ആണ് നിർമിക്കുകയെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
രാസ സിന്ദൂരം, ചെറിയ ഷാംപൂ പാക്കറ്റുകള്‍ എന്നിവയുടെ വില്പന ഇത്തവണ നിരോധിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ കണ്ട്രോള് റൂമുകള്‍ 16നു വൈകിട്ട് മുതല്‍ പ്രവർത്തിച്ചു തുടങ്ങും.




