
കോട്ടയം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലും ജാഗ്രത നിർദേശം. ജില്ലാ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
ആഭ്യന്തരവകുപ്പ് നിർദേശത്തെ തുടർന്നാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. ജില്ലാ ഡോഗ് സ്ക്വാഡിലെ എക്സ്പ്ലോസീവ് വിഭാഗം നായ ബെയ്ലിയാണ് പരിശോധനക്കെത്തിയത്.
റെയിൽവേ പ്ലാറ്റ്ഫോം, യാത്രക്കാരുടെ ബാഗുകൾ തുടങ്ങിയവ പരിശോധിച്ചു. റെയിൽ സുരക്ഷ സേന, റെയിൽവേ പൊലീസ് വിഭാഗങ്ങൾ പരിശോധനകൾക്കു നേതൃത്വം നൽകി. സ്റ്റേഷനിൽ കൂട്ടംകൂടി ഇരുന്നവരെ പൊലീസ് നീക്കം ചെയ്തു. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു. സ്റ്റേഷനിൽ സുരക്ഷ വർധിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നു റെയിൽ സുരക്ഷാ സേന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


