
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്നും അതേസമയം ശാന്തത പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പരുക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി ആശിഷ് സൂദും അവരെ അനുഗമിച്ചിരുന്നു. ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു ചിത്രം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട്‌ചെക്ക് പുറത്തു വിട്ടു. സ്‌ഫോടന സ്ഥലത്ത് ശക്തമായ തീയും പുകയും ഉയരുന്നതായിരുന്നു ചിത്രം. അത് 2024ല്‍ ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന്റേതാണെന്ന് പി.ഐ.ബി വ്യക്തമാക്കി.
സ്‌ഫോടനമുണ്ടായ വെള്ള ഹ്യൂണ്ടായി ഐ20 കാറിന്റെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂന്ന് മണിക്കൂറോളം വാഹനം മേഖലയില്‍ കറങ്ങി നടന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്‌നലിനരികെ പതിയെ നീങ്ങിയ കാര്‍ പൊട്ടിത്തെറിച്ചത്.
ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഏരിയയില്‍ കാര്‍ എത്തി. മൂന്ന് മണിക്കൂറോളം കാര്‍ ഇവിടെ ഉണ്ടായിരുന്നു. വൈകീട്ട് 6.48ഓടെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍നിന്ന് പുറത്തേക്കിറങ്ങി.
കാറിന്റെ ആദ്യ ഉടമയെ പൊലിസ് ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സല്‍മാന്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ ഒഖ്‌ലയിലുള്ള ദേവേന്ദ്ര എന്നയാള്‍ക്ക് കാര്‍ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്‌ട്രേഷനാണുണ്ടായിരുന്നത്. ഇതു വീണ്ടും അംബാലയിലെ ഒരാള്‍ക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഭീതിയിലാഴ്ത്തിയുള്ള സ്ഫോടനത്തില്‍ ഒമ്ബത് പേരാണ് മരിച്ചത്. 30 പേരെ പരുക്കുകളോടെ ലോക്നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു ഡസനോളം പേരുടെ നില സാരമാണ്. 2008ല്‍ രണ്ടുഡസനിലേറെ പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളിലുണ്ടായ സ്ഫോടന പരമ്ബരയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ആള്‍നാശമുണ്ടായ സ്ഫോടനമാണിത്.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്ബര്‍ ഒന്നിന് മുന്നിലാണ് സംഭവം. വൈകുന്നേരസമയങ്ങളില്‍ വന്‍ ജനക്കൂടം തടിച്ചുകൂടിനില്‍ക്കുന്ന പ്രദേശമാണിത്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പതിവായി വരുന്ന ഇവിടേക്ക് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരവും ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലവും മാത്രമെയുള്ളൂ. ഡല്‍ഹിയിലെ വായുമലിനീകരണവും തണുപ്പ് തുടങ്ങിയതിനാലും സംഭവസമയം ഇവിടെ പതിവ് പോലെ തിരക്കില്ലാതിരുന്നത് ആളപായം കുറയാന്‍ കാരണമായി.
സാവകാശം വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവരും മരിച്ചതായും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. പ്രദേശത്തെ കടകളെല്ലാം അടപ്പിച്ചു. റോഡുകളും അടച്ചു. സവിശേഷ സേനാവിഭാഗമായ എന്‍.എസ്.ജി കമാന്‍ഡോകളുടെ സംഘവും എന്‍.ഐ.എ ടീമും സ്ഥലത്തെത്തി.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു ചിത്രം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട്‌ചെക്ക് പുറത്തു വിട്ടു. സ്‌ഫോടന സ്ഥലത്ത് ശക്തമായ തീയും പുകയും ഉയരുന്നതായിരുന്നു ചിത്രം. അത് 2024ല്‍ ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന്റേതാണെന്ന് പി.ഐ.ബി വ്യക്തമാക്കി.



