കോട്ടയം അയ്മനം പഞ്ചായത്തിനോട് നാട്ടുകാർ: തോണിക്കടവ് -അലക്കുകടവ് റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞു: ഏതു നിമിഷവും ഇവിടെ ഒരപകടം ഉണ്ടാകാം.

Spread the love

ഒളശ്ശ: അയ്മനം 17-ാം വാർഡിലെ തോണിക്കടവ്- അലക്കുകടവ് റോഡിന്റെ സംരക്ഷണഭിത്തിയുടെ 50 മീറ്റർ ഭാഗം ഇടിഞ്ഞ് ആറ്റിൽ വീണു. 250 മീറ്റർ ഭാഗം ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.

video
play-sharp-fill

സ്കൂൾ കുട്ടികളുമായുള്ള വാഹനങ്ങൾ ഉൾപ്പെടെ പോകുന്ന റോഡ് അപകടാവസ്ഥയിലായതോടെ നാട്ടുകാർ ആശങ്കയിലായി.

അപകടാവസ്ഥ മനസ്സിലാക്കി അടുത്തയിടെ നാട്ടുകാർ കുറെഭാഗം തെങ്ങിൻ കുറ്റികൾ നാട്ടി സംരക്ഷിച്ചിരുന്നു. വലിയ ടിപ്പർ ഉൾപ്പെടെ പോകുന്നതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസേചന വകുപ്പ് ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കുന്നതു പോലുമില്ല. റോഡിന്റെ സംരക്ഷണ ഭിത്തി അടിയന്തരമായി നിർമിച്ചില്ലെങ്കിൽ അപകടം സംഭവിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.