
പാലാ: കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തില്‍ മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് 14 ന് തുടക്കമാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
‘വിശ്വമോഹനം’ എന്ന പേരിലുള്ള തീർത്ഥാടന മഹോത്സവം തിരുവതാംകൂർ – കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ദേവസ്വം പ്രസിഡന്റും, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ അദ്ധ്യക്ഷത വഹിക്കും. ‘തത്ത്വമസി’ എന്ന പേരില്‍ നടത്തുന്ന അന്നദാന പദ്ധതി പാലാ ഡിവൈ.എസ്.പി കെ.സദൻ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. ദേവസ്വം സെക്രട്ടറി എൻ. ഗോപകുമാർ, ട്രഷറർ കെ.ആർ. ബാബു എന്നിവർ സംസാരിക്കും.
തീർത്ഥാടകാലയളവില്‍ രാവിലെ 9.30 മുതലും രാത്രി ഏഴ് മുതലുമാണ് അന്നദാനം. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് കടപ്പാട്ടൂർ ക്ഷേത്രം. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ദേവസ്വം ഇവിടെ സൗജന്യമായാണ് നല്‍കുന്നത്.
തീർത്ഥാടകർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനും വിരിവയ്ക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിർവഹിക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അരവണയും, അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും. ആയുർവേദം, ഹോമിയോ, അലോപ്പതി ഡിസ്‌പെൻസറികളും, 24 മണിക്കൂർ ആംബുലൻസ്, പൊലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.
സർക്കാരിന്റെ ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ എത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികളായ മനോജ് ബി.നായർ, എൻഗോപകുമാർ, കെ.ആർ.ബാബു, കെ.ആർ. രവി എന്നിവർ അറിയിച്ചു.



