സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തന്നെ; നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്

Spread the love

ഡല്‍ഹി: രാജസ്ഥാൻ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക്.

video
play-sharp-fill

ഇതിന്റെ നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലായെന്നാണ് റിപ്പോർട്ടുകള്‍.
സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയെ ട്രേഡില്‍ വിടാനുള്ള നീക്കവും അവസാന ഘട്ടത്തിലേക്കാണ്.

ഓള്‍റൗണ്ടർ സാം കറണാണ് ആർആർ ടീമിനൊപ്പം ചേരുന്ന മറ്റൊരു സിഎസ്‌കെ താരം. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വരുന്ന 48 മണിക്കൂറിനുള്ളില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഈയൊരു നീക്കം വാർത്തകളില്‍ നിറഞ്ഞിരുന്നെങ്കിലും ജഡേജയ്ക്ക് കൈമാറ്റത്തിന് താല്‍പര്യമില്ലെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വാർത്ത പ്രചരിച്ചിരുന്നു. താരത്തിന്റെ ഒഫീഷ്യല്‍ ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായതും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകർന്നു.

എന്നാല്‍ താരകൈമാറ്റം ശരിയായ ട്രാക്കിലാണെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോർട്ടുകള്‍. ട്രേഡിന് ബിസിസിഐ അനുമതിയടക്കം നേടിയെടുക്കേണ്ടതുണ്ട്.