രാഷ്ട്രീയ ജീവിതത്തോട് വിടപറയുന്നുവെന്ന് മുൻ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ; ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം

Spread the love

പാലക്കാട്: മുൻ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞു.

video
play-sharp-fill

ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് പ്രിയ തന്റെ നിലപാട് അറിയിച്ചത്.
അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.

രാഷ്ട്രീയ രംഗത്തെ ‘കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും’ ഈ കാലയളവില്‍ പഠിച്ചതായി പ്രിയ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍’ അത്ഭുതപ്പെടുത്തിയെന്ന പരാമർശം പാർട്ടി നേതൃത്വത്തിനെതിരായ പരോക്ഷ വിമർശനമായി വിലയിരുത്തപ്പെടുന്നു. 2023 ഡിസംബറില്‍ ചെയർപേഴ്സണ്‍ സ്ഥാനം രാജിവെച്ചതിന് പിന്നില്‍ ബിജെപിയിലെ പടലപിണക്കങ്ങളാണെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ് ആ അഭ്യൂഹങ്ങളെ ശരിവെക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.