
കോട്ടയം (കറുകച്ചാൽ): കർഷകർക്ക് നിലം ഒരുക്കാനായി കൃഷിഭവനിൽ 6 വർഷം മുൻപ് കൊണ്ടുവന്ന ടില്ലർ സ്വസ്ഥമായി കറുകച്ചാൽ കൃഷിഭവനിൽ ഇരിപ്പുണ്ട്. സ്ഥല സൗകര്യം പരിമിതമായ മിനി സിവിൽ സ്റ്റേഷനിൽ ടില്ലർ മെഷീൻ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. യാതൊരു ഉപകാരവുമില്ലാതെയാണ് മെഷീൻ ഇരിക്കുന്നത്. കർമസേനയ്ക്കു വേണ്ടി 2019ലാണ് ടില്ലർ കൃഷിഭവനിൽ എത്തിച്ചത്.
വയലുകളിൽ ഉപയോഗിക്കുന്ന ടില്ലറാണ് ഇവിടെ കൊണ്ടുവന്നത്. ഇത് സാധാരണ സ്ഥലത്ത് ഉപയോഗിക്കുമ്പോൾ പ്രവർത്തനരഹിതമാകും. നിലം ഒരുക്കാനും കുഴി കുത്താനുമുള്ള ടില്ലർ വേരുകളുള്ള സ്ഥലങ്ങളിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ല.
ആഴ്ചയിൽ 3 ദിവസം ടില്ലർ കൃഷിഭവൻ മുറ്റം വഴി ഓടിച്ച് പ്രവർത്തന സജ്ജമാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. കൃത്യമായി സർവീസിങ് നടത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യന്ത്രം തിരികെ കൊണ്ടുപോകുന്നതിനായി കൃഷിഭവൻ അധികൃതർ നിരവധി തവണ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.




